
മോർബി: ഭാര്യയും, കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. ഭാര്യക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ALSO READ: നഷ്ടമായത് സമകാലിക ബി.ജെ.പി നേതാക്കളിലെ വ്യത്യസ്തനെ: ടി.എം തോമസ് ഐസക്ക്
മധ്യ പ്രദേശ് മോർബി സ്വദേശിയായ ജസ്വന്ത് ബാഗാധി (25) ആണ് കൊല്ലപ്പെട്ടത്. കേസിൽ പപ്പു ബാഗാധി (28), ജസ്വന്തിന്റെ ഭാര്യ (17) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്‌തു.
ALSO READ: രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞു
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ, പപ്പു ബാഗാധിയുടെ ബന്ധുവാണ് കൊല്ലപ്പെട്ട ജസ്വന്ത്. ജസ്വന്തിന്റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജസ്വന്തിനും, ഭാര്യയ്ക്കും ജോലി വാങ്ങിക്കൊടുത്ത പപ്പു ബാഗാധി ജസ്വന്തിന്റെ ഭാര്യയുമായി അടുപ്പത്തിലാകുകയായിരുന്നു. കൊലനടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജസ്വന്ത് ഇവരുടെ ബന്ധം അറിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിൽ 26 നാണ് ജസ്വന്തിനെ ഇവർ കഴുത്തുഞെരിച്ച് കൊല്ലപ്പെടുത്തിയത്. അതിനുശേഷം തെളിവു നശിപ്പിക്കാൻ മൃതശരീരം കത്തിക്കുകയായിരുന്നു. എന്നാൽ ജസ്വന്തിന്റെ ബോഡി കണ്ടെടുത്തതോടെ ഇവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
Post Your Comments