Latest NewsKerala

സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി ഭീഷണിപ്പെടുത്തി, കത്തിലൂടെ ആവശ്യപ്പെട്ട വിവരങ്ങൾ പുറത്ത്‌

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ ഭീഷണിപ്പെടുത്തിക്കൊണ്ട് എഫ്‌സിസി കത്തയച്ചു. പൊലീസിൽ നല്‍കിയ പരാതികള്‍ പിൻവലിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ആഗസ്റ്റ് 19,20 തീയതികളിലായി സിസ്റ്റര്‍ ലൂസി കളപ്പുര കന്യാസ്ത്രീകള്‍ക്കും മാനന്തവാടി രൂപത പിആര്‍ഓ ഫാദര്‍ നോബിള്‍ പാറക്കലിനുമെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.

ALSO READ: സീരിയൽ കാണൽ തടസ്സപ്പെട്ടു, ആഹാരം ചോദിച്ച ഭർത്താവിനു നേരെ വാക്കത്തിയെടുത്ത് ഭാര്യ; പിന്നീട് നടന്ന ജീവിത കഥ

പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ മഠത്തില്‍ തുടരാം. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കന്യാസ്ത്രീകള്‍ ലൂസിക്കെതിരെ പരാതി നല്‍കുമെന്നും കത്തിലെ യഥാര്‍ത്ഥ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നുമാണ് സഭ ഭീഷണി മുഴക്കിയിരിക്കുന്നത്‌.

ALSO READ: ഓണവും മഹാബലി തമ്പുരാനും; ഐതീഹ്യം ഇതാണ്

പരാതി പിന്‍വലിച്ചില്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടുന്ന മറ്റ് കന്യാസ്ത്രീകള്‍ ലൂസിക്കെതിരെ പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടി വരുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button