തിരുവനന്തപുരം• ബിജെപി പ്രവർത്തനങ്ങൾ ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിന്റെ പ്രവർത്തനത്തിൽ കാലാനുസൃത മാറ്റം വരുത്തണം’എന്നും ‘ശബരിമല വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി മുന്നിട്ടിറങ്ങണം’ എന്നുമുഉള്ള സിപിഎം സംസ്ഥാന സമിതിയുടെ പ്രഖ്യാപനം ആത്മാർത്ഥതയുടെയോ സത്യസന്ധതയുടെയോ കണികപോലുമില്ലാത്ത പരാജിതന്റെ ജല്പനങ്ങൾ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
‘പാർട്ടിക്ക് മുൻപില്ലാത്ത വിധം ബഹുജന സ്വാധീനം കുറഞ്ഞതായി കമ്മിറ്റി വിലയിരുത്തി” എന്നാണ് സംസ്ഥാന സെക്രട്ടറി ഇന്നലെ പ്രസ്താവിച്ചിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി നിലംപരിശായി കിടക്കുന്ന ഇന്ത്യയിലെ സിപിഎം എണീറ്റുനിന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനു പകരം ഗതകാല വീരസ്യം പറഞ്ഞു യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്.
ഇന്ത്യൻ ദേശീയതയുടെയും ഇന്ത്യയുടെ മഹത്തായ ആത്മീയ ഔന്നത്യത്തെയും എപ്പോഴും കുത്തി വീഴ്ത്താൻ ശ്രമിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അനിവാര്യമായ പതനമാണ് ഇപ്പോൾ കാണുന്നത്. ആത്മപരിശോധനയും സ്വയം വിമർശനവും നടത്തി കരകയറാൻ ആണ് ഇക്കൂട്ടർ ശ്രമിക്കേണ്ടത്. സിപിഎം, സിപിഐ കക്ഷികളുടെ ദയനീയ പതനം കർമ്മഫലം എന്ന് കരുതി സഹതപിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങൾ. ഇത് സിപിഎമ്മും സി.പിഐയും മറക്കേണ്ടതില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
Post Your Comments