Latest NewsIndia

ഹലാൽ മാംസം; സൊമാറ്റോയ്ക്ക് പിന്നാലെ മക്ഡൊണാൾഡ്സും വിവാദത്തിൽ

ഹലാൽ മാംസത്തെച്ചൊല്ലി സൊമാറ്റോയ്ക്ക് പിന്നാലെ മക്ഡൊണാൾഡ്സും വിവാദത്തിൽ. ഹലാൽ മാംസം മാത്രമെ തങ്ങൾ റെസ്റ്ററന്റുകളിൽ ഉപയോഗിക്കുന്നുള്ളൂ എന്ന് മക്ഡൊണാൾഡ്സ് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ വിമർശനവുമായി ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയത്. റെസ്റ്ററന്റുകൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന ട്വീറ്റിനുള്ള മറുപടിയായി തങ്ങളുടെ എല്ലാ റസ്റ്ററന്റുകള്‍ക്കും ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ടെന്നും ഗുണനിലവാരമുള്ള മാംസം മാത്രമെ ഉപയോഗിക്കാറുള്ളൂവെന്നും മക്ഡൊണാള്‍ഡ്സ് മറുപടി പറയുകയുണ്ടായി. ഇതാണ് വിവാദമായത്.

Read also: അര്‍ദ്ധരാത്രി വണ്ടി കിട്ടാതെ വഴിയില്‍ കുടുങ്ങിയ യുവാവ് സൊമാറ്റോയില്‍ കയറി ഫുഡ് ഓര്‍ഡര്‍ ചെയ്തു

ഞങ്ങൾ ഹിന്ദുക്കൾ ഹലാൽ അല്ലാത്ത (ജത്ക മാംസം) മാത്രമെ കഴിക്കാറുള്ളൂ. നിങ്ങളുടെ ഏതെങ്കിലും ശാഖകളിൽ നിന്ന് മാംസം കഴിക്കരുതെന്ന് മറ്റുള്ളവരോട് പറയാം. സൊമാറ്റോയുടെ ഗതി വരാതിരിക്കണമെങ്കിൽ ഹലാൽ അല്ലാത്ത മാംസം വിളമ്പണമെന്നും ഒരാൾ ആവശ്യപ്പെട്ടു. ഹിന്ദുക്കൾ അധികമുള്ള പ്രദേശങ്ങളിൽപ്പോലും ഹലാല്‍ ചിക്കൻ മാത്രം നൽകുന്നത് പ്രതിഷേധാർഹമാണെന്നും മക്ഡൊണാൾഡ്സ് ബഹിഷ്കരിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button