Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
OnamFestivals

ഓണവും മഹാബലി തമ്പുരാനും; ഐതീഹ്യം ഇതാണ്

കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം…ഓണമെത്തുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഈ വരികളാണ്. മഹാബലിയുടെ ഭരണകാലത്ത് മാനുഷരെല്ലാം ഒരുപോലെയായിരുന്നു. കള്ളവും, ചതിയും ഇല്ലാതെ സമൃദ്ധിയുടെ കാലം.

ദേവന്മാരെ പോലും അസൂയപ്പെടുത്തിയ മഹാബലി ചക്രവര്‍ത്തിയുടെ ഓര്‍മ്മദിവസമാണ് ഓണം. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദൻ്റെ പേരക്കുട്ടിയാണ് മഹാബലി എന്നാണ് പറയപ്പെടുന്നത്.

എന്നാൽ മഹാബലിയുടെ ഭരണം ദേവന്മാരെ അസൂയപ്പെടുത്തി. തുടർന്ന്, വൈകുണ്ഡത്തിൽ മഹാവിഷ്ണുവിൻ്റെ അടുക്കലെത്തി അസൂയാലുക്കളായ ദേവന്മാര്‍ മഹാബലിയെ കുറിച്ച് പറഞ്ഞു. ദേവന്മാരുടെ ആവശ്യപ്രകാരം വാമനവേഷം പൂണ്ട് മഹാവിഷ്ണു മഹാബലിയുടെ അടുക്കലെത്തി ഭിക്ഷചോദിച്ചു. ഈ സമയം വിശ്വജിത്ത് യാഗം ചെയ്തുകൊണ്ടിരുന്ന മഹാബലി അത് നൽകാനും താൽപര്യം അറിയിച്ചു. മഹാബലിയിൽ നിന്ന് മൂന്നടി മണ്ണ് വാമനൻ ആവശ്യപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ അസുരഗുരു ശുക്രാചാര്യര്‍ ദാനം നൽകുന്നതിൽ നിന്ന് മഹാബലിയെ വിലക്കി. ഇതിനെ മറി കടന്ന് മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ മഹാബലി അനുവാദം നൽകി.

വാനോളം വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി മാറ്റി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയർത്തി.

വർഷത്തിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. ഈ ദിനമാണ് തിരുവോണമായി ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button