ബറാബങ്കി: പ്രണയജോഡികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബറാബങ്കി ജില്ലയിലെ സഫ്ദര്‍ജംഗ് പ്രദേശത്ത് വെള്ളിയാഴ്ച മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ALSO READ: കാമുകനില്ലാതെ ജീവിക്കാനാവില്ല, ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊന്നു; ശേഷം ചെയ്‌തതിങ്ങനെ
വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നെന്നും എന്നാല്‍ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് എതിരായതാകും ആത്മഹത്യയിലേക്ക് നയിച്ചതെന്നും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും വ്യാഴാഴ്ച രാത്രി കാണാതായ ഇരുവരെയും അടുത്ത ദിവസം രാവിലെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അശോക് കുമാര്‍ വിശദീകരിച്ചു.
Post Your Comments