Latest NewsFootballSports

കേരളത്തിന് ചരിത്ര നേട്ടം : ഡ്യൂറന്റ് കപ്പിൽ മുത്തമിട്ട് ഗോകുലം കേരള എഫ് സി

കൊൽക്കത്ത : ചരിത്ര നേട്ടം സ്വന്തമാക്കി കേരളം. ഡ്യൂറന്റ് ഫുട്ബോൾ കപ്പിൽ മുത്തമിട്ട് ഗോകുലം എഫ് സി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിൽ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മാര്‍കസ് ജോസഫാണ് വിജയ ഗോളുകൾ വലയിലെത്തിച്ചത്.  സല്‍വ കമോറോയാണ് ബഗാനായി ഗോൾ നേടിയത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തുന്നത്. 1997ല്‍ എഫ്‌സി കൊച്ചിന്‍ ഡ്യൂറന്റ് കപ്പ് നേടിയ ശേഷം ആദ്യമായിട്ടാണ് കേളത്തില്‍ നിന്നൊരു ക്ലബ് ഡ്യൂറന്റ് കപ്പ് സ്വന്തമാക്കുന്നത്. അന്നും ബഗാനെയാണ് കേരളത്തില്‍ നിന്നുള്ള ടീം പരാജയപ്പെടുത്തിയത്.

Also read : ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സെമി : വെങ്കല മെഡലുമായി മടങ്ങി സായ് പ്രണീത്

shortlink

Related Articles

Post Your Comments

Related Articles


Back to top button