കോട്ടയം: കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കുന്നിതിനിടെ വികാരഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി കോടതി. പ്രതിഭാഗത്തിന്റെ വാദത്തിനിടെ കോടതിമുറിയില്‍ പ്രതികള്‍ പൊട്ടിക്കരഞ്ഞു. ദുരഭിമാനക്കൊലയെങ്കില്‍ ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ശാസ്തമംഗലം അജിത് കുമാറാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.
ALSO READ: കെവിന്‍ കൊലക്കേസ്; ശിക്ഷാവിധിയില്‍ വാദം ഇന്ന്, പ്രോസിക്യൂഷന്‍ ഉന്നയിക്കുക ഈ കാര്യങ്ങള്‍
കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഒരു കേസായി ഇതിനെ കണകാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ തന്നെ പരമാവധി 25 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാന്‍ പാടുള്ളു. മാത്രമല്ല, പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്നും പ്രതികള്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നതും കെവില്‍ ക്രൂരമായ കൊലയ്ക്ക് ഇരയായല്ല കൊല്ലപ്പെട്ടതെന്നടക്കമുള്ള നാല് വാദങ്ങളാണ് പ്രതിഭാഗം പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്.
ALSO READ: രാഹുലേ നിൽക്കു… രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
പ്രതികളില്‍ പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. പലരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ തന്നെ വധശിക്ഷ ഒഴിവാക്കി ഇവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നല്‍കണമെന്ന് ആദ്യം തന്നെ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു. പല പ്രതികളും ഈ സമയത്ത് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ബൈബിള്‍ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വാദം നടത്തുന്നതിനിടെ അഭിഭാഷകനടക്കം വികാരഭരിതനായ സാഹചര്യമായിരുന്നു കോടതിയില്‍ ഉണ്ടായിരുന്നത്. മുങ്ങിമരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിനാല്‍ പരമാവധി ശിക്ഷ വിധിക്കരുത്. പ്രതികള്‍ക്ക് ജീവിക്കുന്നതിനും തെറ്റ് തിരുത്താനുമുള്ള അവസരം നല്‍കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പേരെയാണ് കുറ്റക്കാരെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ആണ് കേസിലെ ഒന്നാം പ്രതി.
Post Your Comments