മലപ്പുറം: കവളപ്പാറ ദുരന്തം ബാക്കിയാക്കിയത് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജീവിത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വന്ന കുറച്ച് മനുഷ്യ ജീവനുകളാണ്. മണ്ണിനടിയില്‍ പ്രിയപ്പെട്ടവര്‍ ഉണ്ടെന്നറിഞ്ഞിട്ടും നിലവിളിക്കുവാനല്ലാതെ മറ്റൊന്നിനും കഴിയാത്ത അവസ്ഥ. എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നടിഞ്ഞ് ഒരു ആയുഷ്‌കാലത്തെ അദ്ധ്വാനം മുഴുവന്‍ ഒഴുകിയൊലിച്ചു പോകുന്ന ദയനീയ കാഴ്ച. ഇനിയും കണ്ടെത്താനാവാത്ത് പ്രിയപ്പെട്ടവര്‍ക്കായുള്ള കാത്തിരിപ്പുകള്‍. കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറത്തെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്കാണ് ഉറ്റവരും ഉടയവരും നഷ്ടമായത് നിരവധി പേര്‍ക്കാണ്. കുന്നിടിഞ്ഞ് വീണ് ഒരു പ്രദേശത്തെ മുഴുവന്‍ കൊണ്ടുപോകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. ഏറെ അപ്രത്യക്ഷമായിട്ടായിരുന്നു കവളപ്പാറയിലെ ആ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാ സംഭവിച്ചത്. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നവര്‍ക്ക് മാത്രമാണ് ജീവന്‍ തിരിച്ച് കിട്ടിയത്.
ALSO READ: തീവ്രവാദ ഭീഷണി; തൃശൂര്‍ സ്വദേശിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍
അമ്മയും മുത്തശ്ശനും സഹോദരങ്ങളും എല്ലാം ദുരന്തത്തില്‍ മരിച്ചപ്പോള്‍ ജീവിതം ഇനിയെന്തെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് കവളപ്പാറ ആദിവാസി കോളനിയിലെ കാര്‍ത്തികയും കാവ്യയും. അപകട സമയത്ത് ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉരുള്‍പൊട്ടലില്‍ ഉറ്റവരെല്ലാം തങ്ങളെ വിട്ടുപോയെന്ന വാര്‍ത്ത അറിഞ്ഞാണ് ഇരുവരും കവളപ്പാറയിലെത്തിയത്. പഠന സ്ഥലത്തായതുകൊണ്ട് മാത്രമാണ് വിദ്യാര്‍ത്ഥികളായ കാര്‍ത്തികയും കാവ്യയും അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
പാലക്കാട് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക. കാവ്യയാകട്ടെ വയനാട്ടില്‍ നഴ്‌സിങ്ങിന് പഠിക്കുന്നു. ഇവരുടെ അച്ഛന്‍ ബാലന്‍ നേരത്തെ മരിച്ചു. അമ്മ കൂലിപണിയെടുത്താണ് സഹോദരന്മാരായ കാര്‍ത്തിക്, കിഷോര്‍, കമല്‍ എന്നിവരുള്‍പ്പടെ അഞ്ചു മക്കളേയും വളര്‍ത്തിയത്. തലച്ചായ്ക്കാന്‍ ഏക ആശ്രയമായിരുന്ന വീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതോടെ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ് ഈ സഹോദരിമാര്‍.
രണ്ട് പെണ്‍കുട്ടികളും എടക്കരയിലെ ബന്ധുവീട്ടിലാണ് താത്ക്കാലികമായി കഴിയുന്നത്. ഇവരുടെ തുടര്‍പഠനവും മുന്നോട്ടുള്ള ജീവിതവും എല്ലാംഅനിശ്ചിതത്തിലായിരിക്കുകയാണ്. പഠനം തുടരാനും അതു വഴി ജോലി നേടി ജീവിതം തിരികെ പിടിക്കാനുമുള്ള ആഗ്രഹത്തിലാണ് ഇരുവരും. അതിനുവേണ്ടി സര്‍ക്കാരടക്കം എല്ലാവരുടേയും സഹായവും പിന്തുണയും തേടുകയാണ് നിരാലംബരായ ഈ രണ്ട് പെണ്‍കുട്ടികള്‍.
Post Your Comments