എല്ലാവർഷവും ഇന്ത്യയൊട്ടാകെ ഗണേശ ചതുർഥി ആഘോഷിക്കാറുണ്ട്. എന്നാൽ എന്തിനാണെന്നോ, അതിനു പിന്നിലെ ഐതിഹ്യത്തെ കുറിച്ചോ നമ്മൾ അറിഞ്ഞിരിക്കണമെന്നില്ല. അത്തരം വസ്തുതകളെ കുറിച്ചാണ് ചുവടെ പറയുന്നത്. ശിവന്റെയും പാര്‍വ്വതിയുടെയും ഇളയ പുത്രനായ ഗണപതിയുടെ പിറന്നാളാണ് ഗണേശ ചതുര്‍ത്ഥിയായി പത്ത് ദിവസം ആഘോഷിക്കുന്നത്. 108 പേരുകളിലായി ഗണപതിയെ അറിയപ്പെടുമെന്നാണ് പറയുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായും അറിയപ്പെടുന്നുണ്ട്. ഹിന്ദു മത വിശ്വാസികൾ എന്ത് ചടങ്ങുകള്‍ നടത്തിയാലും ഗണപതിയെ ആരാധിച്ച് കൊണ്ട് മാത്രമേ ആരംഭിക്കാറൊള്ളു. ദോഷങ്ങളിലാതെ കാര്യങ്ങൾ ഭംഗിയായി നടക്കുവാൻ വേണ്ടിയാണിത്. അതിനാൽ വിനായകന് എന്നും ഗണേശനെന്നും അറിയപ്പെടുന്നുണ്ട്.
ഗണപതിയുടെ ജനനത്തില്‍ പിറകിലെ ചില വിശ്വാസങ്ങൾ
ഗണേഷനെ കാവല്‍ നിര്‍ത്തി പാര്‍വ്വതി ദേവി കുളിക്കാന്‍ പോയപ്പോൾ, അവിടെ എത്തിയ ശിവനെ ആളറിയാതെ തടഞ്ഞു. ഉഗ്ര കോപിയായ ശിവന് ഗണേഷന്റെ തല വെട്ടി രണ്ടാക്കിയെന്നും പിന്നീട് പാര്‍വതി ദേവിയുടെ ദുഖം മാറ്റാനാണ് ഗണേഷന് ആനയുടെ തല വെച്ച് പിടിപിടിപ്പിച്ച് വീണ്ടും ജന്മം നല്‍കിയതെന്നും പറയപ്പെടുന്നു. ദേവന്മാരുടെ പ്രത്യേക അഭ്യര്‍ത്ഥന മൂലമാണ് ഗണേഷനെ ശിവനും പാര്‍വ്വതിയും സൃഷ്ടിച്ചത് എന്നും,ദേവന്മാരുടെ വിഗ്നങ്ങള്‍ ഇല്ലാതാകാന്‍ വേണ്ടിയാണ് ഗണേഷന് ജനിച്ചതെന്നുമാണ് മറ്റൊരു വിശ്വാസം.
മഹാരാഷ്ട്രക്കാരാണ് ഏറ്റവും കൂടുതലായി ഗണേഷ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. അവരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണിത്. ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിച്ച ശേഷം ത്ത് ദിവസം ഗണപതിയുടെ വിഗ്രഹത്തില്‍ പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുന്നു. നാല് ഘട്ടങ്ങളിലായുള്ള പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേഷ വിഗ്രഹം നന്ദയില്‍ ഒഴുക്കുമ്പോൾ ആഘോഷങ്ങൾക്ക് വിരാമമാകുന്നു. ഇന്നേ ദിവസം ആഘോഷിക്കുവാനായി 20 ലധികം മധുരവും വിളമ്പാറുണ്ട്.
Also read : വിനായക ചതുര്‍ത്ഥിയ്ക്ക് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനു പിന്നില്‍ …അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
ലോകമാന്യ തിലക് ആണ് ബ്രാഹ്മിണര്‍ക്കിടയില്‍ മാത്രം ആഘോഷിച്ചിരുന്ന ചടങ്ങള്‍ പൊതുജനതയ്ക്ക് മുന്നില്‍ എത്തിച്ചതും പൊതു ആഘോഷമാക്കി ഗണേഷ ചതുര്‍ത്ഥിയെ മാറ്റിയതും. അതോടൊപ്പം തന്നെ ഇന്ത്യയെ കൂടാതെ തായ്ലന്റ്, കബാഡിയ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്, നേപാള്‍, ചൈന എന്നിവിടങ്ങളിലും ഗണപതിയ്ക്ക് ഭക്തന്മാരുണ്ട്.
Also read : വിനായക ചതുര്‍ത്ഥിനാളില്‍ ഗണപതിക്ക് നിവേദിക്കാം മോദകം; തയ്യാറാക്കുന്ന വിധം
Post Your Comments