രണ്ടാം തവണയും അധികാരത്തിലേറാന്‍ വഴിയൊരുക്കിയ 2014-2019 ലെ നല്ലകാര്യങ്ങള്‍ കണ്ടെില്ലെന്ന് നടിക്കരുത്. സദാസമയവുമുള്ള ഈ വിമര്‍ശനം ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞു.
ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മോദി പ്രശംസിക്കപ്പെടണമെന്ന് കഴിഞ്ഞ ആറ് വര്‍ഷമായി വാദിക്കുന്നയാളാണ് താന്‍. തെറ്റു ചെയ്യുമ്പോഴുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് അത് വിശ്വാസ്യത നല്‍കുമെന്ന് ശശി തരൂര്‍ എം.പി
മോദിയെ ദുഷ്ടനായി എപ്പോഴും ചിത്രീകരിയ്ക്കുന്നത് തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വ്യക്തിയെ നോക്കിയല്ല വിഷയത്തിന്റെ അടിസ്ഥാനത്തിലാകണം അവയെ വിലയിരുത്തേണ്ടത്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളിലൊന്നാണ് ഉജ്വല പദ്ധതിയെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാന് അഭിഷേക് സിങ്വി അഭിപ്രായപ്പെട്ടു.
വ്യക്തികളല്ല നയങ്ങളാണ് വിമര്‍ശിക്കപ്പെടേണ്ടത്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവഹേളിക്കുന്നതിനു പകരം അദ്ദേഹവും കോണ്‍ഗ്രസും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ അംഗീകരിയ്ക്കാന്‍ മോദിയും സംഘവും തയ്യാറാകണമെന്ന് ശര്‍മിഷ്ഠ മുഖര്‍ജി അഭിപ്രായപ്പെട്ടു
Post Your Comments