തിരുവനന്തപുരം: തുഷാര്‍ വെള്ളപ്പാള്ളിയുടെ മോചനത്തിന് ഇടപെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ തെറ്റില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. എല്ലാ മനുഷ്യരുടേയും നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ഒരു മുഖ്യമന്ത്രിയുടെ ദൗത്യം. ഗള്‍ഫില്‍ അറസ്റ്റിലായവരില്‍ എല്ലാവരേയും പോലെയല്ല തുഷാര്‍. അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്. തുഷാര്‍ അവിടെ പോകുമ്പോള്‍ ചതിക്കുഴിയില്‍ വീഴുകയാണുണ്ടായെതെന്നും മന്ത്രി പ്രതികരിച്ചു.
READ ALSO: ചിദംബരത്തിന് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി
ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളത്. അതിനെ പ്രശംസിക്കുകയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചെയ്യേണ്ടതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. സമയബന്ധിതമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി ജാമ്യത്തുക കെട്ടിവെച്ചതോടെ തുഷാര്‍ ജയില്‍ മോചിതനാകുകയായിരുന്നു.
ഇതിനിടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമത്തിന്റെ പരിധിയില്‍നിന്ന് എല്ലാ സഹായവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചത്. ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി മലയാളികള്‍ ഗള്‍ഫില്‍ വിവിധ കേസുകളില്‍പ്പെട്ട് കുടുങ്ങികിടക്കുന്നുണ്ടെന്നും അവരുടെ മോചനത്തിന് ഇടപെടാതെ മുഖ്യമന്ത്രി തുഷാറിന് വേണ്ടി രംഗത്തെത്തിയെന്ന് വിമര്‍ശനങ്ങളുയര്‍ന്നു.
READ ALSO: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ക്ഷേത്രമതില്‍ തകര്‍ന്നു വീണ് നാല് മരണം
Post Your Comments