തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള മോട്ടാര്‍ വാഹന ഭേദഗതി നിയമം സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമ ലംഘനം നടത്തിയാൽ നിലവിലുള്ള പിഴകളേക്കൾ ഇരട്ടി തുകയാണ് ഇനി നൽകേണ്ടത്. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗിനുള്ള പിഴയും പുതുക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന വ്യക്തിയ്ക്ക് 1000 മുതല്‍ 5000 രൂപ വരെ തുക നല്‍കേണ്ടി വരും.
ALSO READ: തെരച്ചില്‍ തുടരേണ്ടതില്ലെന്ന് പുത്തുമലയില്‍ കാണാതായവരുടെ ബന്ധുക്കൾ
പിഴകള്‍ ഈടാക്കുന്ന രീതികള്‍ ഇങ്ങനെ
ഇരുചക്രവാഹനക്കാര്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താലുള്ള പിഴ 1000 രൂപയായി വര്‍ധിപ്പിച്ചു. ഡ്രൈവിംഗ് ലൈസന്‍സിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ. അമിത ലോഡിന് 20,000 രൂപ. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ 10,000 രൂപയും പിഴയടയ്ക്കണം. നിലവില്‍ 100 രൂപ പിഴ ചുമത്തുന്ന നിയമലംഘനങ്ങള്‍ക്കെല്ലാം ഇനി 500 രൂപ ചുമത്തും. അധികൃതരുടെ ഉത്തരുവകള്‍ അനുസരിക്കാതിരന്നാല്‍ കുറഞ്ഞത് 2000 രൂപ വരെയും പിഴ ഈടാക്കും. ലൈസന്‍സ് എടുക്കാന്‍ മറക്കുന്നവരും ഇനി കുടുങ്ങും. 5000 രൂപയാണ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ ഈടാക്കുന്നത്.
ഇന്‍ഷുറന്‍സിന്റെ പകര്‍പ്പില്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപയും. സീറ്റ്‌ബെല്‍റ്റ് കര്‍ശനമാക്കിയതിനാല്‍ വാഹനമോടിക്കുമ്പോള്‍ ബെല്‍റ്റ് ധരിക്കാതെ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കും. അടിയന്തിര ആവശ്യങ്ങള്‍ക്കായി പോകുന്ന ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് വഴി മാറി കൊടുത്തില്ലെങ്കില്‍ 10,000 രൂപ പിഴയടക്കേണ്ടി വരും. ലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറെ അയോഗ്യനാക്കാനും പുതുക്കിയ നിയമം അനുശാസിക്കുന്നു.
സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കിയതിനാല്‍ വാഹനമോടിക്കുമ്പോള്‍ ബെല്‍റ്റ് ധരിക്കാതെ ശ്രദ്ധയില്‍പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കും. നിരത്തുകളിലെ അനുവദനീയമായ വേഗപരിധിക്കപ്പുറം വാഹനമോടിക്കുന്നവരും ശ്രദ്ധിക്കുക. നിയമ ഭേദഗതിയനുസരിച്ച് 1000 മുതല്‍ 2000 രൂപ വരെയാണ് അമിത വേഗതയ്ക്ക് ഈടാക്കുക.
Post Your Comments