ദുബായ്: പ്രശസ്‌ത എമറാത്തി കവി ഹബീബ് അൽ സെയ്ഗ് (64) അന്തരിച്ചു. എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ, അറബ് റൈറ്റേഴ്‌സ് യൂണിയൻ സെക്രട്ടറി ജനറൽ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഖലീജ് പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫുമായിരുന്നു. ഔറാക്ക് കൾച്ചറൽ മാസികയുടെ പത്രാധിപർ, അറബ് റൈറ്റേഴ്‌സ് മാസികയുടെ ഡെപ്യൂട്ടി എഡിറ്റർ, യു.എ.ഇ. നാഷണൽ കമ്മിറ്റി ഓഫ് എത്തിക്കൽ ജേർണലിസം ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
ALSO READ: കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇൻഫോർമേഷൻ ആൻഡ് കൾച്ചറൽ മിനിസ്ട്രിയിൽ ഇൻറേണൽ മീഡിയ ഡയറക്ടറായും ഇത്തിഹാദ് പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായും പ്രവർത്തിച്ചു. ലണ്ടൻ സർവകലാശാലയിൽനിന്ന് കംപാരറ്റീവ് ലിഗ്വിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അവസാനകാലം വരെ അസോസിയേറ്റ് പ്രസിലെ പ്രതിദിന കോളമിസ്റ്റായിരുന്നു.
ജനറൽ അസംബ്ലി, വക്താവിന്റെ അവസാന പ്രസ്താവന തുടങ്ങി ഒട്ടേറെ കവിതാ സമാഹാരങ്ങളും ലേഖനസമാഹാരങ്ങളും അദ്ദേഹത്തിന്റെതായി പുറത്തിറക്കിയിട്ടുണ്ട്. 2008-ൽ യു.എ.ഇയിലെ ജേർണലിസ്റ്റ് അസോസിയേഷൻ അദ്ദേഹത്തെ ആദരിച്ചിരുന്നു.
Post Your Comments