Latest NewsIndia

ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി സൂചന, സംഘത്തില്‍ മലയാളിയും; ജാഗ്രതാ നിര്‍ദേശം

കോയമ്പത്തൂര്‍: ലഷ്‌കറെ തയിബയുടെ മലയാളി ഉള്‍പ്പെടെയുള്ള
ആറംഗ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്വദേശിയടക്കമുള്ളവര്‍ ശ്രീലങ്കയില്‍നിന്ന് കടല്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്കു കടന്നെന്നാണ് വിവരം. ഇതോടെ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. കേയമ്പത്തൂരടക്കം സംസ്ഥാനത്തിലെ വിവിധ ജില്ലകളിലേക്കാണ് ഭീകരര്‍ കടന്നിരിക്കുന്നതെന്നാണ് സൂചന. നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഇവര്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: സിബിഐയുടെ ആ 20 തീപ്പൊരി ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിദംബരം എന്ന ആ വലിയ മരം വീണു : ആ ചോദ്യങ്ങള്‍ ഇതാ

ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശി, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്നാട്ടിലെത്തിയതെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് വിവരം. ഇക്കാര്യം അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട് തീരത്തെത്തിയത്. ബഹ്‌റൈനില്‍ കച്ചവടക്കാരനായിരുന്ന ഇദ്ദേഹം അടുത്ത കാലത്തായി ബിസിനസ് തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നാണു വിവരം.

ALSO READ: ചിദംബരത്തിന് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങള്‍ ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button