സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ (ഖരമാലിന്യ പരിപാലനം), ഡയറക്ടർ (ദ്രവമാലിന്യ പരിപാലനം) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള വാട്ടർ അതോറിറ്റി, ഇതര സർക്കാർ വകുപ്പുകൾ മുതലായവയിലെ അസിസ്റ്റന്റ് എൻജിനിയർ / അതിനുമുകളിലുളള തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവരും ഐ.ഐ.റ്റി/എൻ.ഐ.റ്റി/സി.ഇ.റ്റി എന്നീ സ്ഥാപനങ്ങളിൽ നിന്നും എൻവയോൺമെന്റൽ എൻജിനിയറിംഗ്/വാട്ടർ ആന്റ് സാനിറ്റേഷൻ എൻജിനിയറിംഗ് എന്നിവയിൽ എം.ടെക്ക് ബിരുദവും ഏറ്റവും കുറഞ്ഞത് അഞ്ച് വർഷത്തെ സർക്കാർ സർവീസുളളവരും ആയിരിക്കണം. കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരമുളള അപേക്ഷയും നിലവിലെ വകുപ്പു മേധാവിയുടെ നിരാക്ഷേപപത്രവും സഹിതം സെപ്റ്റംബർ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ അപേക്ഷ നൽകണം.
Also read : കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ : ഉടന്‍ അപേക്ഷിക്കാം
Post Your Comments