കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓൺ സി.സി.എൻ.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ്ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മെഡിക്കൽ കോഡിംഗ്, റ്റാലി, അക്കൗണ്ടിംഗ്, മോണ്ടിസോറി, പ്രീപ്രൈമറി റ്റീചേഴ്‌സ് ട്രയിനിംഗ്, ഫയർ ആന്റ് സേഫ്റ്റി, ഇന്റീരിയർ ഡിസൈനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എം.ഇ.പി, ക്യു.എ/ക്യു.സി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
Also read : കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി
കേരളസർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന കംപ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത: +2, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക്, ലാപ്‌ടോപ് റിപ്പെയർ, ഐ ഒ റ്റി, സിസിറ്റിവിക്യാമറ ആന്റ് മൊബൈൽ ടെക്‌നോളജി എന്നീ മേഖലയിൽ ആയിരിക്കും പരിശീലനം നൽകുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദവിവരങ്ങൾക്ക് :0471-2325154/4016555 എന്നഫോൺ നമ്പറിലോ,കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് SSLC/+2/ITI/VHSE/DEGREE/DIPLOMA പാസ്സായവരിൽ നിന്നും വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2325154/0471-4016555
കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ്‌സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദവിവരങ്ങൾക്ക്:0471-2325154/4016555 എന്ന ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ്‌റോഡ്, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
Post Your Comments