തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണ ജയന്തി.സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രളയബാധിതരെ സഹായിക്കാന്‍ ആര്‍ഭാടങ്ങളില്ലാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും.
സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്‍മാരെത്തും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ 7500 ശോഭായാത്രകളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് നടക്കുന്ന മഹാശോഭാ യാത്രാ സംഗമം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന സംഗമം മുന്‍ ഡിജിപി ഡോ.ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
Read Also : ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു
ഗുരുവായൂരില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഇന്ന് പ്രത്യേക പൂജകളടക്കം നടക്കും. ഉച്ചയ്ക്ക് 3 ന് ചോറ്റാനിക്കര സത്യനാരായണ മാരാരുടെ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, സന്ധ്യയ്ക്ക് ഗുരുവായൂര്‍ ശശി മാരാരുടെ തായമ്പക, രാത്രി 11 ന് ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യത്തോടെയുള്ള വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. രാത്രി 10.30 വരെ ദര്‍ശനമുണ്ടാകും. ഭക്തര്‍ക്കായി പിറന്നാള്‍ സദ്യയും ഇന്ന് ഒരുക്കുന്നുണ്ട്.
Post Your Comments