തിരുവനന്തപുരം : നിശ്ചിത ഡെസിബല്ലിന് മുകളിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റിന്റെ ഗ്ലോബല്‍ കണ്‍വന്‍ഷനും ശില്പശാലയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇയര്‍ ഫോണ്‍ വച്ച് പാട്ട് കേട്ട് ഉറങ്ങുന്നത് നിയമത്തിലൂടെ തടയാന്‍ സാധിക്കില്ല. അതേസമയം ഹോണുകള്‍ ഉള്‍പ്പെടെ നിശ്ചിത ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദങ്ങള്‍ നിയമത്തിലൂടെ തടയാൻ കഴിയും. സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവത്ക്കരണവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments