Latest NewsIndia

രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ കാശ്മീരിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അ​ധി​കൃ​ത​ര്‍

ശ്രീ​ന​ഗ​ര്‍: രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ കാശ്മീരിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അ​ധി​കൃ​ത​ര്‍. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​പ​ക്ഷ സം​ഘം ശ​നി​യാ​ഴ്ച ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കെ ജ​മ്മു​കാ​ശ്മീ​ര്‍ പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഡാ​പ്പാ​ര്‍​ട്മെ​ന്‍റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ന​ല്‍​കി​യിരിക്കുന്നത്. എ​ല്ലാ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യി​ട്ടി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യാ​ല്‍ അ​ത് ഇ​വി​ട​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കു​മെ​ന്നും ഇത് ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read also: രാഹുല്‍ ഗാന്ധി കാശ്മീരിലേക്ക്

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി.​വേ​ണു​ഗോ​പാ​ല്‍,ആ​ന​ന്ദ് ശ​ര്‍​മ, ഗു​ലാം ന​ബി ആ​സാ​ദ്, സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി​പി​ഐ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​രാ​ജ, ആ​ര്‍​ജെ​ഡി നേ​താ​വ് മ​നോ​ജ് ഝാ എന്നിവരുൾപ്പെട്ട സംഘമാണ് കാശ്‌മീർ സന്ദർശിക്കാനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button