Latest NewsIndia

ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയുന്ന അന്തരീക്ഷമാണ് നിലവിൽ ഉള്ളത്;- ഇന്‍ഫോസിസ് സഹസ്ഥാപകന്‍

ഗോരഖ്പൂര്‍: ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയുന്ന അന്തരീക്ഷമാണ് നിലവിൽ ഉള്ളതെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. 300 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം രാജ്യം ആർജിച്ചത്. ഈ വര്‍ഷം സമ്പത്ത് വ്യവസ്ഥ 6 മുതല്‍ 7 ശതമാനം വരെ വളര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തിന്റെ സോഫ്റ്റ്‌വെയര്‍ വികസനകേന്ദ്രമായി മാറിയിരിക്കുന്നുവെന്നും ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരണം 400 ബില്യണ്‍ ഡോളര്‍ കവിഞ്ഞുവെന്നും നാരായണ മൂര്‍ത്തി വ്യക്തമാക്കി.

ALSO READ: പാക്കിസ്ഥാൻ കരിമ്പട്ടികയിൽ; തിരിച്ചടി ചോദിച്ചു വാങ്ങി ഇമ്രാൻ ഖാൻ

മദന്‍ മോഹന്‍ മാളവിയ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ നാലാമത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എന്‍ ആര്‍ നാരായണ മൂര്‍ത്തി. നിക്ഷേപകരില്‍ രാജ്യത്ത് നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വേഗത്തില്‍ വളരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരന്‍ ഒടുവില്‍ കീഴടങ്ങി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, എംഎംഎംയു വൈസ് ചാന്‍സലര്‍ ശ്രീനിവാസ് സിംഗ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button