Latest NewsIndia

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വിനയായി, സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ എല്ലാ ഘടകങ്ങളെയും പിരിച്ചുവിട്ട് പാര്‍ട്ടി അധ്യക്ഷന്‍

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മൂലം സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ എല്ലാ ഘടകങ്ങളെയും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പിരിച്ചുവിട്ടു. സംസ്ഥാന-ജില്ലാ സമിതികളും പാര്‍ട്ടിയുടെ യുവജനവിഭാഗവും അടക്കമുള്ള എല്ലാ സമിതികളും പിരിച്ചുവിട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയിട്ടും സമാജ് വാദി പാര്‍ട്ടിക്ക് അഞ്ചു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ALSO READ: തുഷാറിനെ വിളിച്ചുവരുത്താന്‍ ഒരു സ്ത്രീയെ ഉപയോഗിച്ചു, പറയാൻ കുറേ കാര്യങ്ങൾ ഉണ്ട്; നാസിൽ മനസ്സുതുറക്കുന്നു

പുതിയ പ്രവര്‍ത്തക സമിതിക്ക് ഉടന്‍തന്നെ രൂപംകൊടുക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറ്റേന്നുതന്നെ അഖിലേഷ് യാദവ് പാര്‍ട്ടി വക്താക്കളുടെ പാനല്‍ പിരിച്ചുവിട്ടിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തം തല്‍സ്ഥാനത്ത് തുടരും.

ALSO READ: ഈ കോൺഗ്രസ് നേതാക്കൾക്കൊക്കെ എന്ത് സംഭവിച്ചു, ഇതാ ജയറാം രമേശിനൊപ്പം തരൂരും

തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിന് വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് പാര്‍ട്ടിയില്‍ അഴിച്ചുപണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button