ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വില്ലൻ നിലപാട് എപ്പോഴും തുടരേണ്ടതില്ലെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. നരേന്ദ്ര മോദിയെ എപ്പോഴും ശത്രുവായി കാണേണ്ടതില്ലെന്ന് ജയറാം രമേശ് ഇന്നലെ പ്രസ്താവന നടത്തിയിരുന്നു. ഇതിനു ശേഷമാണ് കൂടുതൽ നേതാക്കൾ മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. പി ചിദംബരത്തിനെതിരെയുള്ള സിബിഐ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ജയറാം രമേശന്‍റെ പ്രസ്താവന വന്നത്.
മുതിര്‍ന്ന നേതാവ് അഭിഷേക് സ്വിംഗ്വിക്ക് പിന്നാലെ ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി. ജയറാം രമേശ് പറഞ്ഞത് താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പറയുകയാണ്. മോദി നല്ലത് ചെയ്യുമ്പോൾ അതിനെ അംഗീകരിക്കണം. അപ്പോള്‍ മാത്രമേ നമ്മുടെ വിമര്‍ശനങ്ങളില്‍ വിശ്വാസ്യത വരുകയുള്ളൂവെന്നും തരൂര്‍ പറഞ്ഞു.
മോദി നല്ലത് ചെയ്യുമ്പോൾ അത് അംഗീകരിക്കണം. അപ്പോള്‍ മാത്രമേ മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത വരികയുള്ളൂ’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
Post Your Comments