ദുബായ്: യുവതിയുടെ ബാഗ് തട്ടിയെടുത്ത് ഓടിയ കള്ളന്മാരെ 48 മണിക്കൂറിനുള്ളിൽ കുടുക്കി ദുബായ് പോലീസ്. പരാതി ലഭിച്ചയുടൻ തന്നെ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന് വേണ്ടി പ്രത്യേക അന്വേഷണസംഘത്തെയും തയ്യാറാക്കിയിരുന്നു. തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. 48 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തെ അധികൃതർ അഭിനന്ദിക്കുകയുണ്ടായി.
Post Your Comments