ഹൈദരാബാദ്: ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. കര്‍ണാടകയ്ക്കു ശേഷം ബിജെപി ഉന്നംവെച്ചിരിക്കുന്നത് ആന്ധ്രയെയാണ്. ഇതിനായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയെ കൂടെ നിര്‍ത്താനാണ് അമിതാ ഷായുടെ തീരുമാനം.
നേരത്തെ പലഘട്ടങ്ങളിലും ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇദ്ദേഹം ബിജെപിയുടെ ശത്രുപക്ഷത്താണ്. ഈ സാഹചര്യത്തിലാണ് ബിജെപി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്. ഓരോ സംസ്ഥാനങ്ങള്‍ പിടിക്കാനാണ് ബിജെപിയുടെ ശ്രമം. കര്‍ണാടകം നേരത്തെ ബിജെപി പിടിച്ചതാണ്. കേരളത്തില്‍ അത്രപെട്ടെന്ന് ഭരണം പിടിക്കുക അസാധ്യമാണ്. തമിഴ്നാട്ടില്‍ എഐഎഡിഎംകെ ബിജെപിക്കൊപ്പം നില്‍ക്കുന്നു. ഇനിയുള്ളത് തെലങ്കാനയും ആന്ധ്രയുമാണ്. അമിത് ഷാ ചെയര്‍മാനായ സമിതിയില്‍ ജഗനും ആന്ധ്ര മുഖ്യമന്ത്രി ജഗനെ അന്തര്‍ സംസ്ഥാന കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമാക്കാന്‍ ബിജെപി തീരുമാനിച്ചത് രാഷ്ട്രീയ തന്ത്രമാണെന്നാണ് നിരിക്ഷണം.
ദക്ഷിണേന്ത്യയില്‍ നിന്ന് മറ്റൊരു മുഖ്യമന്ത്രിയും ഈ സമിതിയില്‍ ഇല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ സമിതിയുടെ ചെയര്‍മാന്‍. സംസ്ഥാനങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കുക, സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് അന്തര്‍ സംസ്ഥാന സമിതിയുടെ ചുമതല. ജഗന്‍ റെഡ്ഡിക്ക് പുറമെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നീ ബിജെപി ഇതര മുഖ്യമന്ത്രിമാരും സമതിയില്‍ അംഗങ്ങളാണ്. . മാസത്തിലൊരിക്കല്‍ അമിത് ഷാ പങ്കെടുക്കുന്ന അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Read Also : മുത്തലാഖ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ
ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ ജഗന്‍ റെഡ്ഡി വച്ച ആവശ്യം. ഇക്കാര്യം ബിജെപി അംഗീകരിച്ചിട്ടില്ല. എന്നാല്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആന്ധ്രയില്‍ നടപ്പാക്കാമെന്ന് മോദി സര്‍ക്കാര്‍ പറയുന്നു. ജഗനെ പിണക്കാതെ കൂടെ നിര്‍ത്തുന്നത് രാജ്യസഭയില്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു.
Post Your Comments