Latest NewsIndia

കെജ്രിവാളിനും മോദി വിരോധത്തില്‍ നിന്ന് ചുവടുമാറ്റം : സാമ്പത്തിക പ്രതിസന്ധിയില്‍ ഒപ്പം നില്‍ക്കാന്‍ ആഹ്വാനം

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മോദി വിരോധത്തില്‍ നിന്ന് ചുവടുമാറ്റം. സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രം നടപ്പാക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. . ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി

Read Also : രാജ്യത്ത് ‘മോദി മാജിക് ‘ഫലിയ്ക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജനങ്ങളുടെ പിന്തുണയ്‌ക്കൊപ്പം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയടക്കം നിരവധി പേരുടെ പിന്തുണ

‘ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കണം. തകര്‍ച്ചയെ നേരിടാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. ജനങ്ങള്‍ തൊഴില്‍ രഹിതരാകുന്നത് ഭയപ്പെടേണ്ട വിഷയമാണ്’. ഈ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നും എന്തു തീരുമാനം ഉണ്ടായാലും ഡല്‍ഹി സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button