KeralaLatest News

സ്‌കോൾ കേരള നിയമനം; വിടി ബല്‍റാമിന്‍റെ ആരോപണത്തിനെതിരെ എ എ റഹീം

തിരുവനന്തപുരം: സ്കോള്‍ കേരളയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്‍റെ ആരോപണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സഹോദരി ഇങ്ങനെയൊരു ജോലി സ്ഥിരപ്പെട്ടത് തന്നോട് പറഞ്ഞിട്ടില്ലെന്നും എന്തോ അനര്‍ഹമായത് എന്‍റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നുവെന്ന് തൃത്താലയില്‍നിന്ന് വിളംബരം വന്നിരിക്കുന്നുവെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും…എന്ന വാചകത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അനിഷ്ടമാകുമെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സ്‌കോള്‍ കേരളയിലെ പിന്‍വാതില്‍ നിയമനം; പേരുവിവരങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തൃത്താല മഹാരാജാവിന്‍റെ വിളംബരത്തിന് നന്ദി.
എന്‍റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും… ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല. എന്തോ അനർഹമായത് ഞാൻ ഇടപെട്ട് എന്‍റെ പെങ്ങൾക്ക് നേടിക്കൊടുക്കാൻ പോകുന്നു എന്ന് തൃത്താലയിൽ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിന്‍റെ കൂലിക്കാർ വാട്സാപ്പ് വഴി ഓവർടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാൻ നന്നായി പണിയെടുക്കുന്നുമുണ്ട്. കാര്യങ്ങൾ നന്നായി നടക്കട്ടെ.
പിന്നെ,  “വർഗീയത വേണ്ട, ജോലി മതി” എന്ന മുദ്രാവാക്യത്തോട് താങ്കൾക്ക് തോന്നുന്ന അലർജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ. വർഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും….

shortlink

Related Articles

Post Your Comments

Related Articles


Back to top button