ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിന്റെ പ്രവര്‍ത്തനം ലോകവ്യാപകമായി തടസപ്പെട്ടു. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.36 മുതലാണ് ട്വിറ്റര്‍ സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി ഉയര്‍ന്നത്.
ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നിന്നും പല സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. വെബ് സൈറ്റ്, ആന്‍ഡ്രോയ്ഡ് ആപ്പ് എന്നിവയിലാണ് കൂടുതല്‍ പ്രശ്‌നം നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
ട്വീറ്റുകള്‍ പലര്‍ക്കും ലോഡ് ചെയ്യുന്നില്ല എന്നതാണ് ഉയര്‍ന്ന പ്രധാന പ്രശ്‌നം. അത് പോലെ തന്നെ ചിലര്‍ക്ക് പഴയ ട്വീറ്റുകളാണ് ലഭിക്കുന്നത് എന്നും പരാതി ഉയരുന്നുണ്ട്. ഡൗണ്‍ ഡിക്റ്റക്റ്റര്‍ പ്രകാരം ഇന്ത്യയിലാണ് ട്വിറ്റര്‍ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതി വന്നിരിക്കുന്നത്.
Post Your Comments