ന്യൂഡൽഹി: ഏറ്റവും കൂടുതല്‍ വിമർശനം ഏറ്റുവാങ്ങിയ ആപ്പായ ടിക് ടോക് തങ്ങളുടെ പ്ലാറ്റ് ഫോമില്‍ എത്തുന്ന വീഡിയോകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ലക്ഷക്കണക്കിന് വീഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ പുതിയ ക്യാംപെയിന്‍ ആരംഭിക്കാനൊരുങ്ങുകയാണ് ടിക് ടോക്. #WaitASecToReflect എന്ന പ്രചാരണം ഉപയോക്താക്കളുടെ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ശാക്തീകരണ ഫൗണ്ടേഷനുമായി (ഡിഇഎഫ്) സഹകരിച്ചാണ് ടിക്‌ടോക് മികച്ച ഉള്ളടക്കങ്ങള്‍ക്കായി ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്.
Read also: ഒമര്‍ ലുലു നല്‍കിയ വേഷം നിരസിച്ച് ടിക് ടോക് താരം; കാരണം ഇതാണ്
ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായാണ് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ഓണ്‍ലൈനില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യും മുൻപ് ഒരു സെക്കന്‍ഡ് വെയ്റ്റ് ചെയ്ത് ഒന്നു ചിന്തിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും ടിക്‌ടോക് ഉപയോക്താക്കളോട് അഭ്യര്‍ഥിക്കുന്നു.
Post Your Comments