ന്യൂഡൽഹി: പാക്കിസ്ഥാന് തിരിച്ചടിയായി മോദിക്ക് യൂ എ ഇയുടെ ആദരവ്. ഇന്ത്യയുമായുള്ള സൗഹൃദമാണ് വലുതെന്ന് വ്യക്തമാക്കിയ യു എ ഇ . പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അപേക്ഷകൾ തള്ളി.
ALSO READ: ഇന്ത്യക്ക് 36 റഫാൽ വിമാനങ്ങൾ കൂടി വാഗ്ദാനം ചെയ്ത് ഫ്രാൻസ്; ആശങ്കയോടെ പാകിസ്ഥാൻ
കൂടാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി യു എ ഇ ഒരുക്കുന്നത് ഗംഭീര സ്വീകരണമാണ്. നാളെ ദുബായില്‍ എത്തുന്ന നരേന്ദ്ര മോദി പിറ്റേദിവസം അബുദാബിയിലേക്ക് പോകും. അവിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതികരിച്ച യു എ ഇ തങ്ങളുടെ പിന്തുണയും അറിയിച്ചിരുന്നു . തുടർന്ന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെയ്ഖ് സായിദ് മെഡൽ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍ നരേന്ദ്ര മോദിക്ക് സമ്മാനിക്കും. തുടർന്ന് പ്രത്യേക വിരുന്നും ഒരുക്കിയിട്ടുണ്ട്.
Post Your Comments