Latest NewsKeralaIndia

തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചന, തുഷാറിന്‍റെ അറസ്റ്റുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ശ്രീധരന്‍ പിള്ള

തുഷാറിനെ കെണിയില്‍ പെടുത്തത് സിപിഎം എന്നാണ് തനിക്ക് കിട്ടിയ വിവരം.

തിരുവനന്തപുരം: തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്നും അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് ദുരുപദിഷ്ടമെന്നും രാഷ്ട്രീയ പകപോക്കലെന്നും സംശയിക്കുന്നു.കൂടാതെ തുഷാറിന്‍റെ അറസ്റ്റുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

തുഷാറിനെ കെണിയില്‍ പെടുത്തത് സിപിഎം എന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോള്‍ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാറിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാന്‍ സൗകര്യമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തന്റെ ഫേസ്‍ബുക്ക് പേജിലാണ് ശ്രീധരൻ പിള്ളയുടെ ആരോപണം.പോസ്റ്റിന്റെ പൂർണ്ണരൂപം: തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചന.

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് ദുരുപദിഷ്ടമെന്നും രാഷ്ട്രീയ പകപോക്കലെന്നും സംശയിക്കുന്നു.

തുഷാറിനെ ഗൾഫിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യി‌പ്പിച്ചതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട്. തുഷാർ നിരപരാധിയാണെന്നും അദ്ദേഹത്തെ സ്ഥാപിത താല്പര്യക്കാർ കുടുക്കിയതാണെന്നും പ്രഥമദൃഷ്ട്യാ തെളിയുന്നു.

ഇക്കാര്യം കേന്ദ്രസർക്കാരിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button