KeralaLatest News

പിരിവുകൾ പ്രവർത്തകർക്ക് ബാധ്യത; പിണറായിയുടെ പ്രതിച്ഛായ തകർന്നതിന് കാരണം മാധ്യമങ്ങളാണെന്ന് പാർട്ടിയുടെ പുതിയ കണ്ടെത്തൽ

തിരുവനന്തപുരം: പിണറായി വിജയൻറെ പ്രതിച്ഛായ തകർന്നതിന് കാരണം മാധ്യമങ്ങളാണെന്ന് പാർട്ടിയുടെ പുതിയ കണ്ടെത്തൽ. പാർട്ടി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ നടന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് ഇങ്ങനെയൊരു വിലയിരുത്തൽ നടത്തിയത്.

ALSO READ: മുഖ്യമന്ത്രി പിണറായി വിജയനിൽ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തി സിപിഎം സംസ്ഥാന സമിതിയോഗം

അതോടൊപ്പം, പാർട്ടി നടത്തുന്ന പിരിവ് അതിരു കടക്കുന്നതായി സിപിഎം നേതാക്കൾ വിലയിരുത്തി. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു. പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്.

ALSO READ: പിഎസ്‍സി പരീക്ഷ ക്രമക്കേട് കേസ് : പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പിരിവ് കുറയ്ക്കാൻ നേതാക്കൾ തയ്യാറാകണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടിയും ബഹുജന സംഘടനകളും ഒരേ സമയം പിരിവെടുക്കുകയാണ്. അത് ഒഴിവാക്കണമെന്നും സമിതിയിൽ ആവശ്യമുയർന്നു. മാദ്ധ്യമങ്ങൾ പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും നേതാക്കൾ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button