ശ്രീനഗര്‍: പ്രതിവര്‍ഷം ഞെട്ടിക്കുന്ന കോടികളുടെ ധൂര്‍ത്ത് ഒഴിവാക്കി വര്‍ഷത്തില്‍ പകുതിസമയം തലസ്ഥാനം മാറുന്ന ജമ്മുകശ്മീരിലെ സംവിധാനം നിര്‍ത്തലാക്കുമെന്ന് സൂചന. മോദി സർക്കാർ കാശ്മീരിലെ ഈ തലസ്ഥാന മാറൽ ധൂർത്തിന് കൂച്ചുവിലങ്ങിടാൻ പോകുന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ: തുഷാറിനെതിരെ പരാതി നൽകിയ മതിലകം സ്വദേശിയുടെ വീട്ടിൽ പോലീസ് പരിശോധന
കേന്ദ്രഭരണപ്രദേശമായതോടുകൂടിയാണ് 143 വര്‍ഷമായി രാജാക്കന്മാരും ബ്രിട്ടീഷുകാരും പിന്നീട് സംസ്ഥാന സര്‍ക്കാരുകളും പരമ്പരാഗതമായി ഒരു ആചാരം പോലെ നടപ്പാക്കിയിരുന്ന തലസ്ഥാനമാറ്റം വേണ്ടന്ന് വയ്ക്കുന്നത്. രാജ്യതലസ്ഥാനത്തിനൊപ്പം ഹൈക്കോടതിയും 6മാസത്തേയ്ക്ക് മാറ്റപ്പെട്ടിരുന്നു .ഇതിനുമാത്രമായി 600 കോടിരൂപയാണ് ചിലവഴിച്ചുകൊണ്ടിരുന്നത്.
ALSO READ: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസ് : പി ചിദംബരത്തെ സിബിഐ കോടതിയിൽ ഹാജരാക്കി : വാദം ആരംഭിച്ചു
വര്‍ഷത്തില്‍ ആറുമാസം ജമ്മുകേന്ദ്രീകരിച്ചും ബാക്കി ആറുമാസം ശ്രീനഗര്‍ കേന്ദ്രീകരിച്ചുമാണ് സംസ്ഥാനസര്‍ക്കാറിന്റെ പ്രധാന ഓഫീസുകളും മന്ത്രിമാരുടെ കാര്യാലയങ്ങളും ഔദ്യോഗിക വസതികളും പ്രവര്‍ത്തിച്ചിരുന്നത്. ശീതകാല രാജധാനിയായിട്ടാണ് ജമ്മു പ്രവര്‍ത്തിച്ചിരുന്നത്.
ഭരണസൗകര്യത്തിനപ്പുറം സുഖവാസമായി 1872ലെ ഡോഗ്രാ രാജഭരണകാലത്ത് മഹാരാജാ രണ്‍വീര്‍ സിംഗ് തുടങ്ങിവച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാരും അനുവര്‍ത്തിച്ചത് സാധാരണ ജനങ്ങളെ ഉദ്ദേശിച്ചായിരുന്നില്ല. പ്രതിവര്‍ഷം 300 കോടി രൂപയുടെ അനാവശ്യചിലവാണ് ആ കാലഘട്ടത്തില്‍ തലസ്ഥാനമാറ്റത്തിന്റെ പേരില്‍ ചിലവഴിച്ചുകൊണ്ടിരുന്നത്.
Post Your Comments