ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റിലായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ഡൽഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കി.പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ അഭിഭാഷകരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ കപിൽ സിബലും മനു അഭിഷേക് സിംഗ്‍വിയും കോടതിയിൽ സമർപ്പിക്കും. ഭാര്യ നളിനി ചിദംബരം മകനും എംപിയുമായ കാർത്തി ചിദംബരം ചെന്നൈയിൽ നിന്ന് ഡൽഹിയിൽ എത്തിയിട്ടുണ്ട്. കോടതിയില്‍ വാദം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിർക്കും. 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നു ആവശ്യപ്പെടും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സിബിഐ വാദിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ന് മൂന്ന് മണിക്കൂറോളമാണ് ചിദംബരത്തെ ചോദ്യം ചെയ്തത്. ഇന്നലെ രാത്രി ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ചിദംബരത്തോട് ഇന്ന് സിബിഐ പീറ്റർ, ഇന്ദ്രാണി മുഖർജി ദമ്പതിമാരെക്കുറിച്ചാണ് ചോദിച്ചത്. അവരെ ഇതുവരെ കണ്ടിട്ട് പോലുമില്ലെന്നും അറിയില്ലെന്നുമാണ് സിബിഐ ഉദ്യോഗസ്ഥർക്ക് ചിദംബരം മൊഴി നൽകിയത്.
Post Your Comments