Latest NewsKerala

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴ പെയ്യാനാണ് സാധ്യത.

Also read : കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു; ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

മൂന്ന് ജില്ലകളിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണമെന്നുംദുരന്തനിവാരണ സമിതി അറിയിപ്പ് നൽകി. അതോടൊപ്പം തന്നെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

https://www.facebook.com/KeralaStateDisasterManagementAuthorityksdma/photos/a.943589879068393/2353966141364086/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button