KeralaLatest News

കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തും; എംഎം മണി

കൊച്ചി: എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ വിജയം നേടിയ എസ്എഫ്ഐയെ അഭിനന്ദിച്ച് സിപിഎം നേതാവും വൈദ്യുതി മന്ത്രിയുമായ എംഎം മണി. ‘കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്. അത് ആളിക്കത്തും’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരു മാസത്തോളം ടി.വി. ചാനലുകള്‍ എസ്.എഫ്.ഐ. യെ തകര്‍ക്കാനായി നിര്‍ത്താതെ നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നു. ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചവരാകട്ടെ, ‘നിഷ്പക്ഷന്‍’ എന്ന വേഷംകെട്ടിപ്പിച്ച്‌ പല ‘നുണ സ്‌പെഷ്യലിസ്റ്റ്’കളെയും അതിനായി നിയോഗിക്കുകയും അതുവഴി പ്രേക്ഷകരെ കബളിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

എം.ജി. സർവ്വകലാശാലയുടെ കീഴിൽ എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 130 കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ 117 കോളേജുകളിലും എസ്.എഫ്.ഐ. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. അഭിനന്ദനങ്ങൾ

ഒരു മാസത്തോളം ടി.വി. ചാനലുകൾ എസ്.എഫ്.ഐ. യെ തകർക്കാനായി നിർത്താതെ നുണകൾ പ്രചരിപ്പിക്കുകയായിരുന്നു. ചാനൽ ചർച്ചകൾ സംഘടിപ്പിച്ചവരാകട്ടെ, ‘നിഷ്പക്ഷൻ’ എന്ന വേഷംകെട്ടിപ്പിച്ച് പല ‘നുണ സ്പെഷ്യലിസ്റ്റ്’കളെയും അതിനായി നിയോഗിക്കുകയും അതുവഴി പ്രേക്ഷകരെ കബളിപ്പിക്കുകയുമായിരുന്നു. അച്ചടി മാധ്യമങ്ങളും ചാനലുകൾക്കൊപ്പം ഇതെല്ലാം ഏറ്റുപിടിച്ചു. മാത്രമല്ല ഇതിന്റെയെല്ലാം അവതാരകരും, പരമ്പര എഴുത്തുകാരും അത്തരത്തിലുള്ള ‘നിഷ്പക്ഷർ’ ആയി മാറുകയും ചെയ്തു.

ഇക്കൂട്ടർ പ്രചരിപ്പിച്ചതൊക്കെ തെറ്റുകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥി സമൂഹം #എസ്.#എഫ്.#ഐ. #ആണ് #ശരി എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അതിനാൽത്തന്നെ ഇത് മഹത്തായ വിജമാണ്.

ഈ തിളക്കമാർന്ന വിജയം നേടിയെടുക്കാൻ പ്രയത്‌നിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button