
ജമ്മു: ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇനി കായിക താരങ്ങള്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുമെന്ന് ബോക്സിംഗ് താരം മേരി കോം. കായിക താരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
പ്രത്യേക പദവി റദ്ദാക്കിയതോടെ കായിക മന്ത്രാലയത്തിന് നേരിട്ട് ജമ്മു കാഷ്മീരിലെ കായിക താരങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കാഷ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ജമ്മു കാശ്മീരിൽ സ്ഥിതിഗതികൾ ഇപ്പോൾ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments