കോട്ടയം: കെവിന് വധക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ട സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്. ചാക്കോ മുഖ്യസൂത്രധാരനായിട്ടും വെറുതെ വിട്ടത് ശരിയായില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെവിന്റെ പിതാവ് ജോസഫ് വ്യക്തമാക്കി.
Read also: കെവിന് കൊലക്കേസ്; ചാക്കോ ജോണിനെ വെറുതെ വിട്ടതിന്റെ കാരണം ഇതാണ്
14 പ്രതികളില്‍ നാലുപ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ചാക്കോയെ കൂടാതെ റെമീസ് ഷെറീഫ്, ഷിനു ഷാജഹാന്,വിഷ്ണു(അപ്പുണ്ണി) എന്നിവരെയാണ് വെറുതെ വിട്ടത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ചാക്കോയെ കോടതി വെറുതെ വിട്ടത്.
Post Your Comments