Latest NewsIndia

ഇന്ത്യയുടെ വീരനായകന്‍ കോക്പിറ്റില്‍ തിരിച്ചെത്തി; യുദ്ധവിമാനം പറത്തി അഭിനന്ദന്‍

ന്യൂഡല്‍ഹി: ആറു മാസക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ സൂപ്പര്‍ ഹീറോ അഭിനന്ദന്‍ വര്‍ധമാന്‍ കോക്പിറ്റില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസില്‍ വച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മിഗ് 21 വിമാനം പറത്തിയത്. ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിനില്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം പോര്‍മുഖത്തേക്ക് തിരികെയെത്തിയത്.

ALSO READ : ശ്രീറാം ഉള്‍പ്പെട്ട വാഹനാപകടം : വിരലടയാള പരിശോധനാഫലം പുറത്ത്

കഴിഞ്ഞ ഫെബ്രുവരി 27നാണ് നിയന്ത്രണ രേഖ കടന്ന പാകിസ്ഥാന്റെ എഫ് 16 വിമാനം അഭിനന്ദന്‍ തകര്‍ത്തത്. വ്യോമസംഘര്‍ഷത്തിനിടെ കോക്പിറ്റില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ഇന്ത്യക്ക് തന്നെ കൈമാറുകയും ചെയ്തു. പാകിസ്ഥാന്റെ പിടിയില്‍ ആത്മധൈര്യം ചോരാതെ പ്രതികരിച്ച അഭിനന്ദന്‍ പാക് സൈന്യത്തിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയനായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ALSO READ: വിമാനത്തില്‍ ശുചിമുറിയിലേക്കുള്ള വഴി മുടക്കി യാത്രക്കാരന്റെ നിസ്‌കാരം ; പരാതിപ്പെട്ടയാള്‍ക്ക് മര്‍ദ്ദനം- വീഡിയോ

ഇന്ത്യയില്‍ തിരികെയെത്തിയ ശേഷം മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്‌റോസ്പേസ് മെഡിസിന്‍ വിഭാഗം വിമാനം പറത്തുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്ത് അഭിനന്ദനെ വീര്‍ ചക്ര ബഹുമതി നല്‍കി ആദരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button