ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 വിമാനം തകർന്നു വീണ് പൈലറ്റിനു ദാരുണാന്ത്യം. പഞ്ചാബിലെ മൊഗയ്ക്ക് സമീപമാണ് മിഗ് -21 തകർന്നു വീണത്. അപകടം നടക്കുമ്പോൾ വിമാനം പതിവ് പരിശീലനത്തിലായിരുന്നു. സ്ക്വാഡ്രൺ നേതാവ് അഭിനവ് ചൗധരിയെ ആണ് അപകടത്തിലൂടെ വ്യോമസേനയ്ക്ക് നഷ്ടമായത്.
പടിഞ്ഞാറൻ മേഖലയിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നതെന്ന് ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെ വ്യക്തമാക്കി. അഭിനവ് ചൗധരിയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. വ്യോമസേനയുടെ മിഗ് – 21 പടിഞ്ഞാറൻ മേഖലയിൽ അപകടത്തിൽ പെട്ടതിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ കോടതി അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ടെന്നും വ്യേമസേന വ്യക്തമാക്കി.
വിമാനം തകർന്നു വീണപ്പോൾ സ്വയം രക്ഷപെടാന്‍ സഹായിക്കുന്ന സംവിധാനം പൈലറ്റിനു പ്രവര്‍ത്തിപ്പിക്കാനായില്ലെന്നാണ് പ്രാഥമിക വിവരം. ജനവാസമില്ലാത്ത മേഖലയിലാണ് വിമാനം തകർന്നു വീണതെന്നും റിപ്പോർട്ടുണ്ട്. അതിനാൽ, കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല. ഗ്രാമവാസികളാണ് വൈമാനികനെയും തകർന്ന യുദ്ധവിമാനത്തെയും കണ്ടെത്തിയത്.
Post Your Comments