ഹൈദരാബാദ്: ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഇന്ത്യയില്‍. ഹൈദരാബാദിലാണ് ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ക്യാമ്പസ് കെട്ടിടം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. അമേരിക്കക്ക് പുറത്ത് ആമസോണിന് സ്വന്തമായുള്ള ഏക ക്യാമ്പസാണിത്. ആമസോണിന് ഇന്ത്യയിലുള്ള 62,000 ജീവനക്കാരില്‍ 15,000 പേര്‍ക്കും ഇനി ഈ ക്യാമ്പസില്‍ ജോലി ചെയ്യാനാകും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ സാന്നിധ്യത്തില്‍ ആഭ്യന്തര, ജയില്‍, അഗ്‌നിശമന സേന മന്ത്രി മുഹമ്മദ് മഹ്മൂദ് അലി ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. ആമസോണ്‍ ഇന്ത്യ തലവനും സീനിയര്‍ വൈസ് പ്രസിഡന്റുമായ അമിത് അഗര്‍വാള്‍, ആമസോണ്‍ ഗ്ലോബല്‍ റിയല്‍ എസ്റ്റേറ്റ് ആന്റ് ഫെസിലിറ്റീസ് വൈസ് പ്രസിഡന്റ് ജോണ്‍ സ്‌കോട്ട്ലര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Also :ട്വിറ്ററിന്റെ പ്രവര്‍ത്തനം ലോകവ്യാപകമായി തടസപ്പെട്ടതായി റിപ്പോര്‍ട്ട്
30 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 18 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസിനുള്ള സ്ഥലം. മൊത്തം വലിപ്പമെടുത്താല്‍ 15,000 വര്‍ക്ക് പോയിന്റുകളുള്ള ഈ കെട്ടിടമാണ് ആമസോണിന്റെ ആഗോള തലത്തിലുള്ള ഏറ്റവും വലിയ ക്യാമ്പസ്. ജീവനക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
Post Your Comments