ഗുവാഹതി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പോപ്പുലര്‍ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ആസാം മുഖ്യമന്ത്രി. സിപജ്ഹറില്‍ പോലീസിനെതിരെ നടന്നത് ക്രൂരമായ അതിക്രമമാണെന്നും, പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസിനെതിരെ അക്രമം അഴിച്ചുവിട്ടതെന്നും ആസം മുഖ്യമന്ത്രി പറഞ്ഞു.
സംഘർഷത്തിൽ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അക്രമത്തിലെ പോപ്പുലര്‍ഫ്രണ്ടിന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ ആസം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അനധികൃത സ്വത്ത് ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വാഗ്ദാനത്തിന് പകരമായി, കഴിഞ്ഞ 3 മാസത്തിനകം കൈയേറ്റക്കാരില്‍ നിന്ന് 28 ലക്ഷം രൂപ പോപ്പുലര്‍ഫ്രണ്ട് വാങ്ങിയെന്ന് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചു. ഒഴിപ്പിക്കല്‍ തടയുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് പോലീസിനെതിരെ അക്രമം ആരംഭിച്ചത്’, ഹിമന്ദ് ബിശ്വ ശര്‍മ്മ പറഞ്ഞു.
‘അറുപത് കുടുംബങ്ങളെയാണ് സിപജ്ഹറില്‍ നിന്ന് ഒഴിപ്പിക്കേണ്ടത്. എന്നാല്‍ ഒഴിപ്പിക്കല്‍ തടയാനെന്ന പേരില്‍ അവിടെ തടിച്ചുകൂടിയത് പതിനായിരത്തിലധികം പേരാണ്. ആസാമിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ആധിപത്യം ചെലുത്താനും ജനസംഖ്യാവിസ്ഫോടനത്തിന് വഴിയൊരുക്കാനും ആസൂത്രിത നീക്കമാണ് നടക്കുന്നത്’, മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments