
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ച് വ്യവസായ പ്രമുഖന്‍ ഡോ.ബി.ആര്‍.ഷെട്ടി. ഇന്ത്യയും യുഎഇയിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായതിനു പിന്നില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലെ സാഹോദര്യബന്ധത്തിന് കാലങ്ങളുടെ ആഴമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇതിന് കൂടുതല്‍ ശക്തിപകരുമെന്നും പ്രമുഖ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് കെയര്‍, ഫിനേബ്‌ളര്‍, ബി.ആര്‍.എസ് വെഞ്ച്വേഴ്സ്, നിയോഫാര്‍മ എന്നിവയുടെ സ്ഥാപക – ചെയര്‍മാനുമായ ഡോ.ബി.ആര്‍. ഷെട്ടി പറഞ്ഞു.
Read Also : ബിജെപിയില്‍ പുതുതായി ചേര്‍ന്നത് കോടികണക്കിന് പേര്‍ : കേരളത്തില്‍ പ്രതീക്ഷിയ്ക്കാത്ത നേട്ടം
ഇന്ത്യയുമായുള്ള ദൃഢമായ ബന്ധത്തിന് ആദരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ സര്‍ക്കാര്‍ സയീദ് മെഡല്‍ സമ്മാനിക്കും. മോദി നയിക്കുന്ന, സ്ഥിരതയാര്‍ന്ന സര്‍ക്കാരിന്റെ കരുത്തില്‍ ഇന്ത്യ മികച്ച വികസന നേട്ടങ്ങള്‍ കൊയ്യുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ആരോഗ്യരംഗം, വിദ്യാഭ്യാസം, ഐ.ടി., കാര്‍ഷികം, റിന്യൂവബിള്‍ എനര്‍ജി എന്നിവ മികച്ച നേട്ടം കൊയ്യും. ഇന്ത്യയിലാകെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കപ്പെടും. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായി ജനങ്ങള്‍ക്ക് ക്ഷേമം ലഭ്യമാകും. ‘വസുധൈവ കുടുംബകം’ (ലോകമാകെ ഒറ്റ കുടുംബം) എന്ന സന്ദേശമാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതെന്നും ഡോ. ഷെട്ടി പറഞ്ഞു.
Post Your Comments