
കൊല്‍ക്കത്ത: കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ. തരൂര്‍ നടത്തിയ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത സിറ്റി കോടതി പുറപ്പെടുവിച്ച വാറന്റാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുന്നത്. സുമിത് ചൗദരി എന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊല്‍ക്കത്ത സിറ്റി കോടതി തരൂരിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കും എന്ന പരാമര്‍ശമായിരുന്നു തരൂർ നടത്തിയത്. പരാമര്‍ശം വിവാദമായതോടെ തരൂര്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
Post Your Comments