തിരുവനന്തപുരം: തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്‌സ് കുറയുന്നുവെന്ന ആശങ്ക പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ട്വിറ്ററിലൂടെ തന്നെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ട്വിറ്റർ ഫാൻ ബേസ് മെല്ലം താഴുന്നതായി കാണുന്നു. ഒരാഴ്ച മുൻപ് ഫോളോവേർസിന്റെ എണ്ണം 8,496,000 ആയിരുന്നത് ഇപ്പോൾ 8,491,000 ആയി കുറഞ്ഞു. ഇത് എന്തോ കാര്യത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: രാജ്യത്ത് കൊടുംവേനല്‍, താപനില ഇരട്ടിയാകുന്നു: പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം
എന്നാൽ അത് എന്താണെന്ന് തനിക്ക് അറിയില്ല. തന്റെ കാഴ്ചപ്പാടുകൾ പലതും ഭാഗികമായി മനസിലാക്കുന്നവരാണ് വിട്ടുപോകുന്നതെങ്കിൽ. അവരോട് താൻ എന്റെ പുസ്തകങ്ങൾ വായിക്കാൻ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, തരൂരിന്റെ ട്വീറ്റിനോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്.
ട്രോൾ അക്കൗണ്ടുകളും, ബോട്ടുകളും നീക്കം ചെയ്യുന്ന നടപടി ട്വിറ്റർ നടത്തുന്നതാണ് ഇതിനെ കാരണമെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്. ട്വിറ്ററിൽ പല ഉൾകളികളും നടക്കുന്നുണ്ടെന്നും. നിങ്ങളെപ്പോലെയുള്ളവർ ഇത് പുറത്ത് കൊണ്ടുവരണമെന്നുമാണ് മറ്റൊരു ഉപയോക്താവ് വ്യക്തമാക്കിയിട്ടുള്ളത്.
Post Your Comments