ഇസ്‌ലാമാബാദ്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂനിസെഫിന് പാക്കിസ്ഥാന്‍ മന്ത്രി കത്തയച്ചു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസാരിയാണ് യുനിസെഫിന് കത്തയച്ചത്.
ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലയില്‍ യു.എന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പ്രിയങ്കയുടെ ഈ നിലപാടുകള്‍ എന്നും മസാരി കത്തില്‍ പറഞ്ഞു. കശ്മീരിലെ ഇന്ത്യന്‍ നിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിക്കുകയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി പാകിസ്ഥാന് നല്‍കിയ ആണവ ഭീഷണിയെ അവര്‍ പിന്തുണയ്ക്കുകയും ചെയ്‌തെന്നും കത്തില്‍ പാക് മന്ത്രി പറയുന്നുണ്ട്.
കശ്മീരില്‍ മോദി ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങളേയും കത്തില്‍ പാക്കിസ്ഥാന്‍ വിമര്‍ശിക്കുന്നുണ്ട്. നാസി പാര്‍ട്ടിയെ പോലെ ബി.ജെ.പി കശ്മീരില്‍ ഏകാധിപത്യം നടപ്പിലാക്കുകയാണെന്നും കശ്മീരില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചും മറ്റും ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്നും ഇദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
Post Your Comments