ന്യൂഡൽഹി: “നിങ്ങൾ രക്തമൊഴുക്കുന്നത് നിയന്ത്രിക്കു, എന്നാൽ വെള്ളത്തിന് യാതൊരു നിയന്ത്രണവുമുണ്ടാകില്ല, ജലയുദ്ധം ഇന്ത്യ ആരംഭിച്ചു”. ഇന്ത്യയുടെ ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ വാക്കുകളാണ് ഇത്.
ALSO READ: സാക്കിർ നായിക്കിനെതിരെ ഇന്റർ പോളിനെ സമീപിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ തടയാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ജലത്തിന്‍റെ ഒഴുക്കില്‍ ഒരു വൃതിചലനം സൃഷ്ടിച്ച് വെള്ളം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മുൻപ് പുൽവാമ അക്രമത്തെ തുടർന്നും ഭാരതം പാകിസ്താനിലേക്കുള്ള ജലം നിയന്ത്രിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ” രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല “എന്ന പരാമർശം പാകിസ്ഥാന് അന്ന് നൽകിയ ശക്തമായ മുന്നറിയിപ്പായിരുന്നു എന്നും മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ഓർമിപ്പിച്ചു.
നദീജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്‍റെ കാര്യമാണ് പറയുന്നത്, അല്ലാതെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെ കുറിച്ചല്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments