വിവാദ പ്രാസംഗികൻ സാക്കിർ നായിക്കിനെതിരെ ഇന്റർ പോളിനെ സമീപിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്റർ പോളിന്റെ റെഡ് കോർണർ നോട്ടീസ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടും. കളളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുളള കുറ്റകൃത്യങ്ങളിലൂടെ 193.06 കോടി രൂപ ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നും സംഗങ്ങളിലൂടെ ചെറുപ്പക്കാരായ മുസ്ലീം പുരുഷന്മാരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നും നായിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Read also: സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി
ആളുകളെ മതപരിവർത്തനം നടത്തിയതായും, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. അതേസമയം നിലവിൽ മലേഷ്യയിലുളള സാക്കിർ നായിക്കിനെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ മുംബൈ കോടതിയെ സമീപിക്കാൻ എൻ.ഐ.എ ഏജൻസി ഒരുങ്ങുകയാണ്.
Post Your Comments