![SHARE MARKET](/wp-content/uploads/2018/09/share-market.jpg)
മുംബൈ: തുടർച്ചയായ നേട്ടം കൈവിട്ടു ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 73 പോയന്റ് നഷ്ടത്തില്‍ 37254ലിലും നിഫ്റ്റി 27 പോയിന്റ് നഷ്ടത്തിൽ 10990ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 300 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 500 ഓഹരികള്‍ നഷ്ടത്തിലാണ്. ലോഹം, എഫ്എംസിജി, ഊര്‍ജം ഓഹരികളാണ് നഷ്ടത്തിലായത്. ഐടി ഓഹരികള്‍ നേട്ടത്തിലെത്തി.
Also read : ഡോളറിനെതിരെ നേരിയ മുന്നേറ്റം കാഴ്ച്ചവെച്ച് ഇന്ത്യൻ രൂപ
ബയോകോണ്‍, അലംബിക് ഫാര്‍മ, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഇന്‍ഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഹിന്‍ഡാല്‍കോ,ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments