കോഴിക്കോട്: ആനപ്പുറത്ത് കയറി വധുവിന്റെ വീട്ടിലെത്തിയ വരനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍ കെയ്ക്കെതിരെയാണ് കേസെടുത്തത്. ഒപ്പം ആനയുടമ, പാപ്പാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
READ ALSO: രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കുന്ന സാനിറ്ററി നാപ്കിന്‍, വിലയും തുച്ഛം; താരമായി ഐഐടി വിദ്യാര്‍ത്ഥികള്‍
ഈ മാസം 18നാണ് കേസിന് ആസ്പദമായ സംഭവം. പ്രമുഖ പ്രവാസിയുടെ മകന്‍ സമീഹ് വധുവിന്റെ വീട്ടിലേക്ക് അനപ്പുറത്ത് കയറിയാണ് എത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ നിരവധിപേര്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘അഹങ്കാരത്തിനും ഒരു പരിധിയുണ്ട് ‘പടച്ചോനെ കാക്കണേ ഒരു നേരത്തെ ആഹാരത്തിന് ഉടുതുണിക്ക് മറുതുണിയില്ലാതെ ക്യാമ്പില്‍ കഴിയുന്ന പാവങ്ങള്‍ക്ക് പൈസ കൊടുത്തൂടെ ആനപ്പുറത്ത് എഴുന്നള്ളുന്നത് അഹങ്കാരമാണ് ഇതൊന്നും പടച്ചോന്‍ പൊറുക്കില്ല’ തുടങ്ങിയ ക്യാപ്ഷനുകളോട് കൂടി വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
READ ALSO: ദുരിതാശ്വാസ സഹായം ഉടന്‍ : സാലറി ചാലഞ്ചിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഇതിന്റെ വീഡിയോ സഹിതം ആളുകള്‍ വനം വകുപ്പിന് പരാതിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ കേസ് എടുത്തിരിക്കുന്നത്. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
READ ALSO: ഈ ദുരന്ത കാഴ്ച മറന്നാല്‍ ഉടന്‍ പഴയ അഹങ്കാരിയാവാതെ പറ്റില്ലല്ലോ- സജീവ് പാഴൂരിന്റെ വാക്കുകളിലേക്ക്
https://www.facebook.com/badarukaithappoyil/videos/463857320862633/?t=1
Post Your Comments